കൊച്ചി : ഉത്സവാഘോഷങ്ങൾക്ക് കൂടുതൽ മധുരം പകരാൻ, പഴങ്ങളും പച്ചക്കറികളും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ അതിവേഗം വളരുന്ന ഓൺലൈൻ-ഓഫ്ലൈൻ പലചരക്ക് ശൃംഖലയായ കെ.പി.എൻ. ഫ്രഷ്, പുതിയ ഉൽപ്പന്നങ്ങൾ, പരമ്പരാഗത മധുരപലഹാരങ്ങൾ, പാലുൽപ്പന്നങ്ങൾ, dry fruits, നിത്യോപയോഗ പലചരക്ക് സാധനങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ......
ജപ്പാനിലെ നഗോയയിൽ നടന്ന ഏഷ്യൻ പാരാഗെ യിംസിൽ വീൽചെയർ ബാ ഡ്മിന്റൺ ഡബിൾസിൽ അഭിമാന വിജയം നേടിയ പാമ്പാക്കുട സ്വദേശി ആൽഫിയ ജെയിംസിനെ അഭിനന്ദിച്ച് മന്ത്രി അനൂപ് ജേക്കബ്.
നിയമസഭാ സമുച്ചയത്തിലുള്ള മന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. തനിക്കു ലഭിച്ച വെങ്കല മെഡൽ ആൽഫിയ മന്ത്രിയെ കാണിച്ചു. മുഖ്യമന്ത്രി വി.ഡി. ......
2026 സെപ്റ്റംബർ 30-ന് അവസാനിച്ച കാലയളവിൽ എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് 20,259 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുൻവർഷം ഇതേ കാലയളവിൽ ഇത് 18,349 കോടി രൂപയായിരുന്നു. ......
കൊച്ചി: സമുദ്ര മാലിന്യങ്ങളും മത്സ്യബന്ധന പ്രവർത്തനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും പുനരുപയോഗിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന്റെ സാധ്യതകൾ പരിചയപ്പെടുത്തി കൊച്ചിയിലെ ഐസിഎആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്). സ്വച്ഛത ആക്ഷൻ പ്ലാനിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഫ്രം വേസ്റ്റ് ടു വെർത്ത്’ പ്രദർശനത്തിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, പഴയ ബോട്ടുകളുടെ അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് നിർമിച്ച വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
സമുദ്ര മാലിന്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് പെല്ലറ്റുകളും സിമന്റുമായി ചേർത്തുണ്ടാക്കുന്ന സംയുക്ത വസ്തുക്കളുമായിരുന്നു പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ. ......
കൊച്ചി: കള്ളുഷാപ്പുകളിലെ തസ്തികകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ......
ദോഹ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകരായ അനുരാധ പൗഡ്വാളും വിനോദ് റാത്തോഡും ഒന്നിക്കുന്ന സംഗീത വിരുന്ന് 'അനുരാധ പൗഡ്വാൾ & വിനോദ് റാത്തോഡ് ലൈവ് ഇൻ ഖത്തർ 2026' ഇന്ന് (ഒക്ടോബർ 30, വെള്ളി) നടക്കും. ദോഹ അസ്പയർ സോണിലെ ലേഡീസ് സ്പോർട്സ് ഹാളിലാണ് (Aspire Zone - Ladies Sports Hall) പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്
'റാമി പ്രൊഡക്ഷൻസ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന പ്രോഗ്രാം 'ഖത്തർ കലണ്ടറിന്റെ' പിന്തുണയോടെയാണ് അരങ്ങേറുന്നത്. ......
ദോഹ: തൊഴിൽ വിപണിയുടെ ഭാവി ആവശ്യങ്ങൾക്കനുസരിച്ച് മാനവവിഭവശേഷി പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം പ്രഥമ 'ജി.സി.സി ലേബർ മാർക്കറ്റ് സ്കിൽസ് ഫോറം' സംഘടിപ്പിച്ചു. "ശാക്തീകരണത്തിൽ നിന്ന് നേതൃത്വത്തിലേക്ക്" (From Empowerment to Leadership) എന്ന പ്രമേയത്തിൽ ജി.സി.സി തൊഴിൽ-സാമൂഹിക ക്ഷേമ കാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഓഫീസ്, ദോഹ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (DUST) എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫോറം. ......
ദോഹ: ഖത്തറിലെ ഉമ്മുൽ മാ, അൽ ഖർസഅ എന്നിവിടങ്ങളിൽ നടന്ന് പുരാവസ്തു ഖനനത്തിൽ കണ്ടെത്തിയ പ്രാചീന മനുഷ്യരുടെ അസ്ഥികൂടങ്ങളിൽ നട്ടെല്ലിനെ ബാധിക്കുന്ന ജന്മനാ ഉള്ള 'സ്പൈന ബിഫിഡ' (Spina Bifida) രോഗാവസ്ഥയുടെ ലക്ഷണങ്ങൾ കണ്ടെത്തി. സിദ്ര മെഡിസിനും ഖത്തർ മ്യൂസിയവും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഈ അപൂർവ്വ കണ്ടെത്തൽ.
നവീകൃത മെഡിക്കൽ ഇമേജിംഗ് സാങ്കേതികവിദ്യകളായ സി.ടി സ്കാനിംഗ്, 3D പ്രിന്റിംഗ്, മോളിക്യുലാർ റിസർച്ച് എന്നിവ ഉപയോഗിച്ചാണ് പുരാതന അവശിഷ്ടങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ശാസ്ത്രസംഘം പഠനം നടത്തിയത്. ......
ദോഹ: ദോഹയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ
സ്ഥിതിചെയ്യുന്ന 'ഉമ്മു ഹൗത്ത' (Umm Hawta) നിവാസികൾ അടിസ്ഥാന സൗകര്യങ്ങൾക്കായി കാത്തിരിക്കുന്നതായി പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നു.പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളോ കടകളോ ഇല്ലാത്തതിനാൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ദൂരപ്രദേശങ്ങളെ ആശ്രയിക്കേണ്ട ദുരിതത്തിലാണ് ഇവിടുത്തെ നിവാസികൾ.പ്രദേശത്ത് കടകളോ മറ്റ് വാണിജ്യ സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ, പാല്, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും ഇവിടുത്തുകാർക്ക് ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്നു. ഇതിന് ശാശ്വത പരിഹാരമായി അവശ്യസാധനങ്ങൾ ലഭ്യമാകുന്ന വാണിജ്യ സമുച്ചയങ്ങളും 'ഫർജാൻ' മാർക്കറ്റുകളും ഗ്രാമത്തിൽ തന്നെ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
യാത്രാവാഹനങ്ങളും ചരക്കുലോറികളും ഒരുപോലെ ആശ്രയിക്കുന്ന അൽ ആമരിയ റോഡിൽ അപകടങ്ങൾ പതിവായതിനാൽ, റോഡ് അടിയന്തരമായി വീതികൂട്ടുകയും ഉമ്മു ബാബ് റോഡ് വരെയുള്ള ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ച് വെളിച്ചമെത്തിക്കുകയും വേണം. ......
മാനന്തവാടി: റോഡിലൂടെ സഹോദരനൊപ്പം നടന്നുപോകുന്നതിനിടെ കാറിടിച്ച് ആറാം ക്ലാസ് വിദ്യാർഥിനി ദിവ മരിച്ച സംഭവത്തിലും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ചകൾ. മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂളിലെ വിദ്യാർഥിനിയും എടവക രണ്ടേനാൽ സ്വദേശിനിയുമായ ദിവയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് ഈ ദുരന്തം.
കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു കുട്ടികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. ......